ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വലിയവീട് 5443-ാം നമ്പർ ശാഖാ വാർഷികം അമ്പലപ്പുഴ യൂണിയൻ കൗൺസിലർ എം. രാജേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.ജി. പ്രിയദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എസ്. ഗിരീഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി അഡ്വ. ടി.ആർ. രാജു (പ്രസിഡന്റ്), വി.ജി. പ്രിയദാസ് (വൈസ് പ്രസിഡന്റ്), ഡി. കുശലകുമാർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.