ഹരിപ്പാട്: തദ്ദേശ സ്ഥാപനങ്ങൾ ദുരന്തനിവാരണ കർമ്മപദ്ധതി രൂപീകരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാരീസ് അണ്ടോളിൽ, സെക്രട്ടറി ഉല്ലാസ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സി.രത്ന്നകുമാർ, സുധീഷ് ,ബാലൻ കുമാരകോടി എന്നിവർ നേതൃത്വം നൽകി.