ആലപ്പുഴ:കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭ റെയ്ബാൻ ഓഡി​റ്റോറിയത്തിൽ സംഘടിപ്പിച്ച ശില്പശാല ചെയർമാൻ ഇല്ലിക്കൽ കുഞ്ഞമോൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ദീപ്തി, ഡോ.ശ്രീനാഥ് എന്നിവർ ക്ലാസുകൾ നയിച്ചു.
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജ്യോതിമോൾ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്​റ്റാന്റിംഗ് കമ്മ​ിറ്റി ചെയർമാൻ എ.എ.റസാഖ്, വികസനകാര്യ സ്​റ്റാന്റിംഗ് കമ്മ​റ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, വിദ്യാഭ്യാസ സ്​റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജി മനോജ് കുമാർ, ജില്ല മാസ് മീഡിയ ഓഫീസർ സുജ എന്നിവർ സംസാരിച്ചു.