കായംകുളം: മൂവായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന എം.എസ്.എം കോളേജും അനുബന്ധ സ്ഥാപന പരിസരങ്ങളും മാലിന്യകൂമ്പാരങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണെന്ന് എം.എസ്.എം കോളേജ് നഗർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം വെളുപ്പിന് 5 മണിക്ക് ശേഷം അറവുശാലകളിൽനിന്നും ശേഖരിച്ച അഴുകിയ കുടൽമാലകൾ റോഡിന്റെ ചില ഭാഗങ്ങളിൽ നിക്ഷേപിച്ചു. ഇത് മൂലം യാത്രക്കാർക്കും കുട്ടികൾക്കും നാട്ടുകാർക്കും ദുർഗന്ധംമൂലം ബുദ്ധിമുട്ട് അനുഭവിയ്ക്കുകയാണ്. സംഭവത്തിൽ
എം.എസ്.എം കോളേജ് നഗർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.തങ്ങൾകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എ.അബ്ദുൾസത്താർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആറ്റകുഞ്ഞ്, ഭാരവാഹികളായ ഇഞ്ചക്കൽ കുഞ്ഞുമോൻ, ഇ.ഷാജി, ഐ.അനീസ്, ലാൽകുമാർ, അബു മാളിയേക്കൽ, എ.എച്ച്.എം ഹുസൈൻ, പി.മുരളീധരൻ, സാജിത മടയ്ക്കൽ എന്നിവർ സംസാരിച്ചു.