പൂച്ചാക്കൽ : ഉളവയ്പ് കായലിന്റെ ഓരങ്ങളിൽ കൈയേറ്റം വ്യാപകമാവുന്നതായി പരാതി. തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏക്കർ കണക്കിന് കായൽ നികത്തി കരഭൂമിയാക്കി. റവന്യൂ അധികൃതരുടെ ശ്രദ്ധ പതിയാത്ത സ്ഥലങ്ങളിലാണ് കൈയേറ്റം തകൃതിയായി നടക്കുന്നത്. മാത്രമല്ല, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നിരോധിച്ച പടൽ' ഇട്ട് മത്സ്യ ബന്ധനവും ഇവിടെ വ്യാപകമാണ്.