തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിന് ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാൽ, മേൽശാന്തി വാരണം ടി.ആർ.സിജി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ 9 ന് നാരായണീയ പാരായണം, രാത്രി 7.30 ന് ഭജൻസ്, നാളെ രാത്രി 8 ന് മ്യൂസിക്ക് ഫ്യൂഷൻ, 6 ന് രാത്രി 8 ന് തിരുവാതിര ആൻഡ് ഡാൻസ്, 7 ന് വൈകിട്ട് 7.30 ന് പിന്നണി ഗായിക ലൗലി ജനാർദ്ദനന്റെ ഗാനോത്സവം, 9.30 ന് ഗാനമേള, 8 ന് വൈകിട്ട് 7 ന് തിരിപിടിത്തം, 8 ന് സെമി ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്, 9 ന് നാടകം, 9 ന് രാവിലെ 10ന് കളഭം,രാത്രി 8.30 ന് ബോൾ ബാലൻ സിംഗ് ,9 ന് ഗാനമേള, തെക്കേ ചേരുവാരം വക മകം -പള്ളിവേട്ട ഉത്സവ ദിനമായ 10 ന് രാവിലെ 6.30 ന് മകം ദർശനം, 8.30 ന് ശ്രീബലി, 9.30 ന് കളമെഴുത്തുംപാട്ടും, വൈകിട്ട് 7 ന് പഞ്ചാരിമേളം, രാത്രി 11 ന് സ്റ്റാർവാർ മെഗാഷോ മറിമായം 2020, വടക്കേ ചേരുവാരം വക പൂരം മഹോത്സവ ദിനമായ 11ന് രാവിലെ 8.30 ന് ശ്രീബലി, 10 ന് ഓട്ടൻതുള്ളൽ, 11.15 നും 11.45 നും മദ്ധ്യേ പൂരം ഇടി, തുടർന്ന് പൂര സദ്യ. വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് മേളകുലപതി പാണ്ടിമേളം, രാത്രി 10 ന് പുഷ്പാഭിഷേകം, 11ന് മെഗാഷോ ത്രില്ലർ, 12 ന് പുലർച്ചെ ആറാട്ട്.