വള്ളികുന്നം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും .യുവകലാ സാഹിതിയുടെയും നേതൃത്വത്തിൽ നാടക- സാംസ്കാരിക പ്രവർത്തകനായിരുന്ന എൻ.എസ് പ്രകാശിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്മൃതി 2020 എന്ന പരിപാടി നാളെ ചൂനാട് നല്ല വീട്ടിൽ നടക്കും. രാവിലെ 8ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, 8.30 ന് ഫോട്ടോഗ്രാഫർ സുഗുതൻ വട്ടയ്ക്കാട് ഒരുക്കുന്ന എൻ.എസ് പ്രകാശിന്റെ അപൂർവ ചിത്രങ്ങളുടെ പ്രദർശന ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എയും ഉച്ചയ്ക്ക് രണ്ടിന് ഏകാംഗ നാടക മത്സരങ്ങളുടെ ഉദ്ഘാടനം നൂറനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് അനുസ്മരണ സമ്മേളനം പി.പ്രസാദ് ഉദ്ഘാഘാടനം ചെയ്യും. വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തും. യു. പ്രതിഭ എം എൽ .എ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനീ ജയദേവ്, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി.വാസുദേവൻ, പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 7.30 ന് എൻ എസ് പ്രകാശ് രചിച്ച നാടകം ബ്യൂറോക്രസി. സംഘാടകരായ റജി പണിക്കർ, കെ. ജി സന്തോഷ്, ചാരുംമൂട് പുരുഷോത്തമൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.