വള്ളികുന്നം: എസ്. എൻ.ഡി​.പി​ യോഗം വള്ളികുന്നം കാരാഴ്മ 4515-ാം നമ്പർ ശതാബ്ദി സ്മാരക ശാഖയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രീനാരായണ ദിവ്യപ്രബോധനത്തി​ന്റെയും ധ്യാനത്തി​ന്റെയും പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവമെന്ന് പറയുന്നു. സംഘാടകർ വള്ളികുന്നം പൊലീസിൽ പരാതി നൽകി. കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് ശാഖാ ഭാരവാഹി​കൾ ആവശ്യപ്പെട്ടു..