ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാടിന്റെ ആഭിമുഖ്യത്തിൽ കാർത്തികപ്പള്ളി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഹരിത പ്രോട്ടോക്കോൾ കമ്മിറ്റി കൂടി. ഹരിത കർമ്മസേനയുടേയും, കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ വാർഡിലെ എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ചായിരുന്നു കമ്മിറ്റി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി.വി.കൈപ്പള്ളി ഉദ്ഘാടനം ചെയ്തു. റോട്ടറി റീച്ച് പ്രോജക്ട് റവന്യു ഡിസ്ട്രിക്ട് ചെയർമാൻ എസ്.സലികുമാർ അദ്ധ്യക്ഷനായി. ആർ.ഐ.ടി.സി ഡിസ്ട്രിക്ട് കോ ഓഡിനേറ്റർ ബി.കൃഷ്ണകുമാർ അവലോകനം നടത്തി. റോട്ടറി അസി.ഗവർണർ ആർ. ഓമനക്കുട്ടൻ, റോട്ടറി പ്രോജക്ട് കമ്മിറ്റി ചെയർമാൻ പ്രോഫ.ഡോ.ശബരിനാഥ് എന്നിവർ സംസാരിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി റജി ജോൺ സ്വഗതവും വി.ഇ.ഒ അജിത്ത് കുമാർ നന്ദിയും പറഞ്ഞു. എല്ലാ കുടുംബങ്ങൾക്കും റോട്ടറി ക്ലബ്ബ് ഹരിപ്പാട് വക തുണി സഞ്ചികൾ വിതരണം ചെയ്തു.