ചേർത്തല: കേന്ദ്ര ബജറ്റിനെതിരേ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നഗരത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗം കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.സിലീഷ് അദ്ധ്യക്ഷത വഹിച്ചു. പി.ഡി.ജോഷി, പി.ഡി.പ്രസാദ്,പി.ബി.കൃഷ്ണകുമാർ,പി.ആർ.ആര്യ,പി.എസ്.വിനോദ്,എൻ.എസ്. ശ്രീകുമാർ,വൈ. ഷാജഹാൻ എന്നിവർ സംസാരിച്ചു.