മാരാരിക്കുളം:കലവൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി.8ന് തൈപ്പൂയ കാവടി മഹോത്സവത്തോടെ സമാപിക്കും.ഇന്ന് രാവിലെ 8.45ന് വിശേഷാൽ ഇളനീരാട്ടം,വൈകിട്ട് 7.30ന് ഒറ്റത്താലം വരവ്,7.40ന് 1008 നാരങ്ങാകൊണ്ട് മാല ചാർത്തൽ.5ന് വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന,തുടർന്ന് ദേശതാലപ്പൊലിവരവ്.6ന് രാവിലെ 8ന് നാരായണീയപാരായണം,വൈകിട്ട് 5ന് തിരുവാഭരണങ്ങൾ വരവ്,7.30ന് ദേശതാലപ്പൊലി,രാത്രി 8.30ന് നാടൻപാട്ട്.7ന് പള്ളിവേട്ട മഹോത്സവം,ഉച്ചയ്ക്ക് 12ന് പള്ളിവേട്ട സദ്യ,വൈകിട്ട് 6ന് ശ്രീബലി,രാത്രി 8.30ന് ഹൈക്ലാസ് കോമഡി ഷോ,11.30ന് പള്ളിവേട്ട.8ന് തൈപ്പൂയക്കാവടി മഹോത്സവം,രാവിലെ 8ന് പൂയം ദർശനം,8.30ന് കാവടി ഘോഷയാത്രയും വേലുകുത്ത് വഴിപാടും.വളവനാട് പുത്തൻകാവ് ദേവീ ക്ഷേത്രത്തിൽ നിന്നും കാവടി പൂജയോടെ ആരംഭിച്ച് രഥം,പഞ്ചവാദ്യം,നാദസ്വരം,ചെണ്ടമേളം എന്നിവയുടെ അകമ്പടിയിൽ രാവിലെ 11 മണിയോടെ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും.വൈകിട്ട് 6.30ന് വിശേഷാൽ ഹനുമൽദാഹം,7.30ന് നാടകം,രാത്രി 9.30ന് ആറാട്ട് പുറപ്പാട്,തുടർന്ന് ആറാട്ട്,കൊടിയിറക്ക്.15ന് ഏഴാം പൂജ മഹോത്സവം നടക്കും.