ആലപ്പുഴ: നഗരസഭ കാരുണ്യനഗരം പദ്ധതിയുടെ ഭാഗമായി ലോക കാൻസർ ദിനത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

കാൻസർ, വൃക്കരോഗം തുടങ്ങിയ രോഗംമൂലം ബുദ്ധിമുട്ടുന്നവർക്ക്ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽ നിന്നു ധനസഹായ വിതരണവും ഭക്ഷ്യകിറ്റുകളുടെ വിതരണവും ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ സി.ജ്യോതിമോൾ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു തോമസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജി.മനോജ്കുമാർ, കൗൺസിലർ എ.എം.നൗഫൽ, നൗഷാദ് അത്താഴക്കൂട്ടം, അðഫോൻസ, സന്ധ്യ നായർ, നൂറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.