ആലപ്പുഴ:സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ 2019-20 വർഷത്തെ വിദ്യാഭ്യാസ അവാർഡും സ്കോളർഷിപ്പ് വിതരണവും 10ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അവാർഡ് വിതരണം നിർവഹിക്കും. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡംഗം വി.എസ്.മണി അദ്ധ്യക്ഷത വഹിക്കും.