അമ്പലപ്പുഴ:തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിൽ പുതുവൽ വീട്ടിൽ വേണുവിനെയും ഭാര്യ തങ്കമണിയെയും ക്രിസ്മസ് പിറ്റേന്ന് രാത്രിയിൽ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന സഹോദരങ്ങൾ പിടിയിൽ. പുറക്കാട് പതിനൊന്നാം വാർഡിൽ മണ്ണുംപുറം കോളനിയിൽ വിവേക് (22), വിജയ് (20) എന്നിവരാണ് തോട്ടപ്പള്ളി ഭാഗത്തു വെച്ച് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കയ പ്രതികളെ റിമാൻഡ് ചെയ്തു.