പൂച്ചാക്കൽ : അരൂക്കുറ്റി ശ്രീമത്താനം ഭഗവതി ക്ഷേത്രത്തിലെ വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം ടി. അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. രവി, പി.വിനോദ് മാനേഴത്ത്, സത്യശീലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി, സത്യശീലൻ (പ്രസിഡന്റ്), പി.കെ.ചന്ദ്രബോസ്, കെ.സുജിത്ത് (വൈസ് പ്രസിഡന്റുമാർ), എ.പി.പ്രദീഷ് കുമാർ (സെക്രട്ടറി), കെ.എം.അനിരുദ്ധൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.