അമ്പലപ്പുഴ: നീർക്കുന്നം ഹരിതം റെസിഡന്റ്സ് അസോസിയേഷന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെ നീർക്കുന്നം തീരദേശ എൽ.പി സ്കൂളിന് സമീപം ഉള്ള ഹരിതം ഓഫീസിലാണ് ക്യാമ്പ്. അമ്പലപ്പുഴ ആയുഷ് മെഡിക്കൽ ഓഫീസർ ഡോ. അർജുൻ മോഹൻ നേതൃത്വം നൽകും.