photo

ചേർത്തല: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് മുഹമ്മ പഞ്ചായത്ത് പതിനാലാം വാർഡ് കാഞ്ഞിരമ​റ്റം ശിവദാസമേനോന്റെ മകൻ വിഷ്ണു (24) തത്ക്ഷണം മരിച്ചു. ലൂഥർ-പുത്തനമ്പലം റോഡിൽ കഞ്ഞിക്കുഴി മൃഗാശുപത്രിക്ക് സമീപം ഇന്നലെ രാത്രി 7ഓടെയായിരുന്നു അപകടം. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് നടക്കും. മാരാരിക്കുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: പരേതയായ ഗിരിജ. സഹോദരി: ആതിര മേനോൻ.