എടത്വാ: കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയോടെ ഗ്രന്ഥശാല സംരക്ഷണ സമിതി പാനലിന് ഉജ്ജ്വല വിജയം. താലൂക്ക് ലൈബ്രറി കൗൺസിലിലേക്ക് ഒൻപത് അംഗങ്ങളും ജില്ല ഭാരവാഹികളായി ഏഴ് അംഗങ്ങളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
സംരക്ഷണ സമതിയിൽ നിന്നും, സി.പി.എം പാനലിൽ നിന്നും 32 അംഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു. മൂന്നിൽ രണ്ട് വോട്ടുകൾ നേടിയാണ് സമിതി പ്രതിനിധികൾ വിജയിച്ചത്. യു.ഡി.എഫിന് ആധിപത്യമുള്ള കുട്ടനാട് താലൂക്ക് പിടിച്ചെടുക്കാൻ സി.പി.എം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. താലൂക്ക് ഭാരവാഹികളായി അയ്യപ്പപ്രസാദ്, പങ്കജാക്ഷക്കുറുപ്പ്, പി.ഡി. ബാലകൃഷ്ണൻ, ജി. മുകുന്ദൻപിള്ള, കെ.ജി. മോഹനൻപിള്ള, ക.കെ. ശശിധരൻ, സേവ്യർ ടി.കുര്യാളശ്ശേരി, ആനി ഈപ്പൻ, ലാലൻ എന്നിവരെ തിരഞ്ഞെടുത്തു. ജില്ല പ്രതിനിധികളായി ഹരീന്ദ്രനാഥ് തായങ്കരി, അജികുമാർ, കൃഷ്ണൻകുട്ടി, രാരിച്ചൻ മാത്യു, സുരേഷ് കുമാർ, പുഷ്പ പണിക്കർ, അഡ്വ. ജനൂപ് പുഷ്പാകരൻ എന്നിവരേയും തിരഞ്ഞെടുത്തു.