ആലപ്പുഴ: റിട്ട.കൃഷി ഓഫീസർ പുന്നപ്ര കളത്തിൽവീട്ടിൽ സി.കുട്ടപ്പൻ (ജോസ്-73) നിര്യാതനായി. അമ്പലപ്പുഴ,പുറക്കാട്,നെടുമുടി,കാസർകോട് എന്നിവിടങ്ങളിൽ കൃഷി ഒാഫീസറായും ആലപ്പുഴ രൂപത പാസ്റ്റർ കൗൺസിൽ അംഗം,സെന്റ്.വിൻസെന്റ് .ഡി.പോൾ സൊസൈറ്റി സെക്രട്ടറി,കേരള സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാമ്മ. മക്കൾ: ജ്യോതി ജോസ്,അനീഷ് ജോസ്. മരുമക്കൾ: ജോബി,ബിജി).സഹോദരങ്ങൾ: ബേബിച്ചൻ, ക്ലീറ്റസ് കളത്തിൽ(റിപ്പോർട്ടർ,മലയാള മനോരമ ആലപ്പുഴ),മറിയക്കുട്ടി,സെലിമോൾ.