ആലപ്പുഴ:സാമൂഹിക സഹായ പദ്ധതിപ്രകാരമുള്ള സഹായധനം കുടിശിക അടക്കം ഉടൻവിതരണം ചെയ്യുക,സഹായധനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വിധവാ സംഘത്തിന്റെ നേതൃത്വത്തിൽ ഇരുമ്പുപാലം പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി..പ്രസിഡന്റ് അമൃതാഭായിപ്പിള്ള അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.പി.മംഗളാമ്മ സ്വാഗതം പറഞ്ഞു.