ആലപ്പുഴ :കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ പൂർവ്വകാല നേതാക്കളെ ആദരിച്ചു. കെ.വി.ദേവദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ പൂർവ്വകാല നേതാക്കളെ ആദരിച്ചു.
കെ.സോമനാഥ പിള്ള പി.എസ്.സുരേന്ദ്രനാഥ്, ടി.തിലകരാജ്, പി.ഡി. ശ്രീദേവി, സംസ്ഥാന സെക്രട്ടറി എൻ.ടി.ശിവരാജൻ, എന്നിവർ പ്രസംഗിച്ചു.
കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് വി. ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. ധനപാൽ സ്വാഗതവും എസ്.സത്യജ്യോതി നന്ദിയും പറഞ്ഞു.