വള്ളികുന്നം: വള്ളികുന്നം ഇലിപ്പക്കുളം ശ്രീനാരായണ ഗുരു സ്മാരക സമിതിയിലെ വാർഷികവും അനുമോദനവും ഇന്ന് നടക്കും.രാവിലെ 6.10 ന് ഗുരുപൂജ, വൈകിട്ട് 5ന് ഘോഷയാത്ര, 7 ന് വാർഷിക സമ്മേളനം വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പൻ നിർവഹിക്കും. ശാഖാ വർക്കിംഗ് പ്രസിഡന്റ് എൻ.മാധവൻകുട്ടി അദ്ധ്യക്ഷനാകും. തുടർന്ന് അനുമോദനവും അവാർഡ് വിതരണവും, രാത്രി 9ന് നാടകം.