ഹരിപ്പാട്: കുട്ടൻവൈദ്യർ സ്മാരക അദ്ധ്യാത്മിക പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടൻ വൈദ്യർ അനുസ്മരണവും പുരസ്കാര സമർപ്പണവും ഫെബ്രുവരി 9ന് രാവിലെ 9.30ന് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദ്യാസാഗർ ഗുരുമൂർത്തി ഉദ്ഘാടനം നിർവ്വഹിക്കും. കുട്ടൻ വൈദ്യർ സ്മാരക പുരസ്‌കാരം പ്രശസ്ത കലാകാരി കണ്മണിക്ക് വിദ്യാസാഗർ ഗുരുമൂർത്തി സമ്മാനിക്കും. പതിനായിരത്തിയൊന്നു രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രസിഡന്റ് സാംജോസ് അദ്ധ്യക്ഷനാകും. ശ്രീനിവാസ ഗോപാൽ, സുരേഷ് മണ്ണാറശാല, ബിനു വിശ്വനാഥൻ, ഗോപിനാഥൻ നായർ, മോഹൻ ആറ്റുപുറം എന്നിവർ സംസാരിക്കും. അമൃതം ഗോപാലകൃഷ്ണൻ സ്വാഗതവും ജി. മുരുകൻ നന്ദിയും പറയും. വാർത്ത സമ്മേളനത്തിൽ സാംജോസ്, അമൃതം ഗോപാലകൃഷ്ണൻ, ജി. മുരുകൻ എന്നിവർ പങ്കെടുത്തു.