വള്ളികുന്നം: പൗരത്വ നിയമത്തിനനുകൂലമായി ബി.ജെ.പി വള്ളികുന്നം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂനാട് ജംഗ്ഷനിൽ ജന ജാഗ്രതാ സമ്മേളനം നടത്തി.ദക്ഷിണമേഖല സംഘടനാ സെക്രട്ടറി എൽ പദ്മകുമാർ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറ് ഏരിയാ പ്രസിഡന്റ് ബിജു പാട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീരാജ് ശ്രീവിലാസം, എസ് ഉണ്ണികൃഷ്ണൻ, കെ.വി അരവിന്ദാക്ഷൻ, ഹരീഷ് കാട്ടൂർ, കെ.കെ വാസുദേവൻ, ബി സുഭാഷ്, വിജേഷ് തുടങ്ങിയവർ സംസാരിച്ചു.