കായംകുളം: കായംകുളം നഗരത്തിൽ സമീപ കാലത്ത് കടന്ന മുഴുവൻ മരാമത്ത് ജോലികളെക്കുറിച്ചും വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഡി. അശ്വിനീദേവ് ആവശ്യപ്പെട്ടു.

അഴിമതിക്ക് വഴങ്ങാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മരാമത്ത് പണികളിൽ വൻ വെട്ടിപ്പ് നടത്തുന്ന കാട്ടുകള്ളൻമാരായ കോൺട്രാക്ടർമാരാണ് നഗരസഭയിലുള്ളത്.

കഴിഞ്ഞ ദിവസമുണ്ടായ കോഴ നൽകൽ സംഭവത്തിൽ കോഴ നൽകിയതായി പറയുന്ന കോൺട്രാക്ടർ നിരവധി അഴിമതികൾ നടത്തിയിട്ടുള്ള ആളായതിനാൽ ഈ സംഭവത്തിന് വിശ്വാസ്യതയില്ല എന്ന് ആക്ഷേപമുണ്ട്. നഗരസഭാ കാര്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തെ തടസപ്പെടുത്തി അഴിഞ്ഞാടുന്ന മുഴുവൻ കോൺട്രാക്ടർമാരെയും നി​യന്ത്രി​ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അശ്വനീദേവ് ആവശ്യപ്പെട്ടു.