ആലപ്പുഴ :കൊറോണ പ്രതിരോധമാർഗങ്ങൾ, ശാസ്ത്രീയ ശുചിത്വ പരിപാലനം എന്നിവയിൽ ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ബോധവത്കരണവും പരിശീലനവും നൽകി. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആർദ്റം മിഷന്റെ ഭാഗമായി വണ്ടാനം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് ബോധവൽക്കരണം നൽകിയത്.
മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ക്ലാസ് നയിച്ചു. കൊറോണ ഭീതിയൊഴിവാക്കി ജാഗ്രതയോടെ നേരിടുന്നതിന്റെ ഭാഗമായി പാലിക്കേണ്ട വ്യക്തിശുചിത്വം, മുൻകരുതലുകൾ എന്നിവയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകി. ജില്ല മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിത കുമാരി, ആർ.ഡി.ഒ എസ്. സന്തോഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായി.