ആലപ്പുഴ:ഭാരത്തെ തകർക്കുകയെന്ന പാക്കിസ്ഥാന്റെ ക്വട്ടേഷൻ ജോലി സി.പി.എമ്മും കോൺഗ്രസും ഏറ്രെടുത്തിരിക്കുകയാണെന്ന് ബി.ജെ.പി ദേശിയ നിർവാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ നയിക്കുന്ന ദേശരക്ഷാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ വൈസ് പ്രസിഡന്റ് ഡി. പ്രദീപ് അദ്ധ്യക്ഷനായി. മുൻ ജില്ലാ പ്രസിഡന്റ് കെ. സോമൻ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ഡി. അശ്വനീദേവ്, ടി. സജീവ് ലാൽ, വെള്ളിയാകുളം പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ മണ്ഡലം പ്രസിഡന്റ് സജി പി. ദാസ് സ്വാഗതം പറഞ്ഞു. ഇന്നലത്തെ പര്യടനം അമ്പലപ്പുഴയിൽ സമാപിച്ചു. ഇന്ന് വൈകിട്ട് നാലിന് അമ്പലപ്പുഴയിൽ നിന്നാരംഭിക്കുന്ന മാർച്ച് ഹരിപ്പാട് സമാപിക്കും. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. കെ. പി. പ്രകാശ് ബാബു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.