പൂച്ചാക്കൽ : അരൂക്കുറ്റി ശ്രീ മാത്താനം ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയും നാരീ പൂജയും ഘണ്ഠാകർണ്ണസ്വാമിക്ക് തടി നേദ്യവും 14 ന് നടക്കും.ശശികലാദേവദാസ് പൊങ്കാലക്ക് ദീപം പകരും. ഗരുഡവാഹന എഴുന്നള്ളിപ്പുകൾ രാത്രി 9 ന് ക്ഷേത്രത്തിൽ എത്തിച്ചേരും. മാത്താനം അശോകൻ തന്ത്രി കാർമ്മികത്വം വഹിക്കും. .ശശികലാദേവദാസ് നാരിപൂജയിൽ പൂജിതയാകും.