വള്ളികുന്നം: നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായിരുന്ന എൻ.എസ് പ്രകാശിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു ചൂനാട്ട് നല്ല വീട്ടിൽ നടന്ന സ്മൃതി - 2020 അനുസ്മരണ സമ്മേളനം ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി. ഐയുടെയും യുവ കലാസാഹിതിയുടെയും നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
റെജി പണിക്കർ അദ്ധ്യക്ഷത വഹിച്ചു, ഫോട്ടോഗ്രാഫർ സുഗുതൻ വട്ടയ്ക്കാട് ഒരുക്കിയ എൻ.എസ് പ്രകാശിന്റെ അപൂർവ ചിത്രങ്ങളുടെ പ്രദർശന ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു. ഏകാംഗ നാടക മത്സരങ്ങളുടെ ഉദ്ഘാടനം നൂറനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യ പ്രഭാഷണം നടത്തി. നാടകത്തിന്റെ മാറ്റങ്ങളിൽ രക്തം പൊഴിച്ച ഒരാളായിരുന്നു എൻഎസ് പ്രകാശ്. അദ്ദേഹം പറഞ്ഞു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: വി.വാസുദേവൻ, പ്രമോദ് പയ്യന്നൂർ, അഡ്വ.എ.ഷാജഹാൻ, രാജൻ കൈലാസ്, ബേബിക്കുട്ടൻ തുലിക, ആസിഫ്റഹിം, പ്രൊ വി.ഐ.ജോൺസൺ, വി.പ്രശാന്തൻ, എൻ.എസ് ശ്രീകുമാർ ,എ.എം. ഹാഷിർ ,ഫസൽ നഗരൂർ, കെ.ജി.സന്തോഷ്,എ. ബാലൻ, ചാരുംമൂട് പുരുഷോത്തമൻഎന്നിവർ സംസാരിച്ചു.. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് എൻ. എസ്. പ്രകാശ് രചിച്ച നാടകം ബ്യൂറോക്രസിയും നടന്നു.