ഓച്ചിറ: കായംകുളം കരിമുളയ്ക്കൽ സനാതന ധർമ്മ ഗുരുകുല ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8, 9 തിയതികളിൽ ഓച്ചിറ പരബ്രമ ഓഡിറ്റോറിയത്തിൽ പന്തിരുകുല ജ്ഞാനയജ്ഞവും മാനവസഹോദര്യ മഹാസംഗമവും നടക്കും. 8 ന് രാവിലെ 11ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ പ്രൊ. ജി. മാധവൻ നായർ ജ്ഞാനയജ്ഞം ഉദ്ഘാടനം നിർവഹിക്കും. അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. ബാല പ്രജാപതി അഡികളാർ ദീപ പ്രോജ്വലനം നടത്തും. ഞായറാഴ്ച ഉച്ചക്ക് 2.30 ന് നടക്കുന്ന പന്തിരുകുല മാനവ സാഹോദര്യ മഹാസംഗമ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉൽഘാടനം ചെയ്യും. പന്തിരുകുല ആചാര്യൻ സ്വാമി ശിവാനന്ദ ശർമ്മ അദ്ധ്യക്ഷത വഹിക്കും. പറിയിപെറ്റ പന്തിരുകുല ഇല്ലങ്ങളിൽ നിന്നും എത്തിചേരുന്ന പ്രതിനിധികളെ ഒ.രാജഗോപാൽ എം.എൽ.എ ആദരിക്കും. എം.എൽ.എമാരായ ആർ. രാമചന്ദ്രൻ, ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.

സ്വാമി ശിവാനന്ദ വർമ്മ, കെ.റ്റി. ബാബുലാൽ മണി, പി.കെ. ശിവദാസൻ, പി.ബി. പ്രശാന്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു