വള്ളികുന്നം: കൊറോണ വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വള്ളികുന്നം തോപ്പിൽ ഭാസി സ്മാരക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് (6) രാവിലെ 11ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. ആശാ വർക്കർമാർ, അംഗനവാടി പ്രവർത്തകർ, ആരോഗ്യ കേന്ദ്ര വാളണ്ടിയർമാർ, ജന പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനം വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.കെ അനിൽ ഉദ്ഘാടനം ചെയ്യും, പഞ്ചായത്തംഗം എൻ വിജയകുമാർ അദ്ധ്യക്ഷത വഹിക്കും