അരൂർ: ദേശീയപാതയിൽ ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിന് സമീപം ഓട്ടോറിക്ഷക്ക് പിന്നിൽ ഇൻസുലേറ്റഡ് ലോറിയിടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. ഓട്ടോ യാത്രക്കാരായ എറണാകുളം നെല്ലിമറ്റം ചെറുപിള്ളിയിൽ രമേശൻ (39), ഭാര്യ ശശികല (37), മകൻ കാർത്തിക് (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം മരട് ലേക്ക് ഷോർ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രമേശന്റെ ഒരു കാൽ ഒടിഞ്ഞ നിലയിലാണ്. എരമല്ലൂരിലുള്ള രമേശന്റെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാൻ ഓട്ടോയിൽ നെല്ലിമറ്റത്തു നിന്നും വരുന്നതിനിടെ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു. അപകടം . ചന്തിരൂരിലെ സമുദ്രോൽപന്ന ശാലയിൽ ചെമ്മീൻ ഇറക്കി തിരിച്ച് ആന്ധ്രയിലേക്ക് മടങ്ങുകയായിരുന്നു ലോറി.അരൂർ പൊലീസ് കേസെടുത്തു.