obituary

ചേർത്തല:മുതിർന്ന കോൺഗ്രസ് നേതാവും ചേർത്തലയിലെ കലാസാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന മുനിസിപ്പൽ 7-ാം വാർഡിൽ വട്ടത്തറയിൽ വി.ഒ.രാജപ്പൻ(78)നിര്യാതനായി.ഓങ്കാരേശ്വരം ദേവസ്വം പ്രസിഡന്റ്, കെ.പി.സി.സി കലാസാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ നിയോജക മണ്ഡലം ചെയർമാൻ, ഡി.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.ചെത്തുതൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി)സംസ്ഥാന കമ്മിറ്റി അംഗം,വള്ളതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:രാജമ്മ.മക്കൾ:ബീന,ബെന്നി (ചിത്രാഞ്ജലി തിയേറ്റർ).മരുമക്കൾ:രമേശൻ,സിനി.