ആലപ്പുഴ: ഡി.സി.സി പ്രസിഡന്റ് എം ലിജു നയിക്കുന്ന ജില്ലാ പദയാത്ര ജനകീയ പ്രതിഷേധ ജ്വാലയുടെ നാലാം ദിവസത്തെ പര്യടനം ചേർത്തല നിയോജകമണ്ഡലത്തിലെ പൊന്നാം വെളിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന സംഘ പരിവാറിനെതിരെ രാജ്യത്ത് സ്വാഭാവിക ജനമുന്നേറ്റം ഉണ്ടാകുമെന്ന് മാത്യു കുഴൽനാടൻ അഭിപ്രായപെട്ടു. രാവിലെ കോൺഗ്രസ് നേതാവ് ദേവകി കൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ .എം. ലിജു പുഷ്പാർച്ചന നടത്തി. വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി. എൻ. അജയൻ അദ്ധ്യക്ഷനായി. എസ്.ശരത്, സി.കെ.ഷാജമോഹൻ, കെ.ആർ രാജേന്ദ്രപ്രസാദ്, ടി എച്ച്. സലാം, എം.കെ ജിനദേവ്,മധു വാവക്കാട്, സി.ഡി.ശങ്കർ, സജി കുര്യാക്കോസ്, ശശീധരൻ,രാജേന്ദ്രബാബു തുടങ്ങിയവർസംസാരിച്ചു.