ചാരുംമൂട് : കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച രണ്ടു യുവാക്കളെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. താമരക്കുളം വേടരപ്ലാവ് ചാങ്കൂർ വീട് ശ്രീജിത്ത് (36) താമരക്കുളം കിഴക്കേമുറി കലേഷ് ഭവനം വികേഷ് (23) എന്നിവരെയാണ് നൂറനാട് സ്റ്റേഷൻ ഓഫീസർ വി.ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിയുടെ ചിത്രമുൾപ്പെടെയാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.