ചാരുംമൂട് : രാഷ്ട്രീയ രാജ്യ കർമ്മചാരി മഹാസംഘിന്റെ അഖിലേന്ത്യാ സെക്രട്ടറിയും, കേരള വിശ്വകർമ്മ സമുദായ കൂട്ടായ്മയുടെ രക്ഷാധികാരിയുമായ വി.രാജേന്ദ്രൻ വാഹനാപകടത്തിൽബതട്ടത് സംബന്ധിച്ച ദുരൂഹത അന്വഷിക്കണമെന്ന് വിശ്വകർമ്മ സമുദായ കൂട്ടായ്മ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. രാജേന്ദ്രനു നേരെ നടന്നത് വധശ്രമമാണെന്നും യോഗം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് 8 ന് വൈകിട്ട് 5 ന് ചാരുംമൂട് ജംഗ്ഷനിൽ യോഗം നടത്തുവാനും കമ്മിറ്റി തീരുമാനിച്ചു. കൂട്ടായ്മ കേന്ദ്ര സമിതിയംഗം വി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ. അനുരാജ്, എം.ആർ.മുരളി, ജയതിലകൻ കൊച്ചുമുറി, പി.ആർ.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ബി.ജെ.പി മുൻ സംസ്ഥാന സമിതിയംഗം വി.രാജേന്ദ്രനെ വാഹനമിടിച്ച് പരുക്കേല്പിതിൽ ദുരൂഹത ഉണ്ടെന്ന് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ആരോപിച്ചു. പൊലീസ് അന്വേഷണം ശരിയായ ദിശയിൽ നടത്തണമെന്നും ഇതിലെ ദുരൂഹത നീക്കണമെന്നും ബി.ജെ.പി മുൻ മണ്ഡലം പ്രസിഡന്റ് വെട്ടിയാർ മണിക്കുട്ടൻ, ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം, സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കര എന്നിവർ ആവശ്യപ്പെട്ടു