ചേർത്തല : ഡി.സി.സി പ്രസിഡന്റ് എം.ലിജു നയിക്കുന്ന ജില്ലാപദയാത്ര നാലാംദിനം വയലാർ ബ്ലോക്ക് പിന്നിട്ടു.പൊന്നാംവെളിയിൽ നിന്നും ആരംഭിച്ച ജാഥയിൽ നൂറുകണക്കിനു പ്രവർത്തകർ അണിചേർന്നു. കോൺഗ്രസ് നേതാവ് ദേവകി കൃഷ്ണന്റെ സ്മൃതി ണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയായിരുന്നു വയലാറിലെ പര്യടനം ആരംഭിച്ചത്.വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി പ്രസിഡന്റ് വി.എൻ.അജയൻ അദ്ധ്യക്ഷനായി.കെ.ആർ.രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.സമാപന സമ്മേളനം അരീപറമ്പിൽ കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു.കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി.കെ.പി.സി.സി സെക്രട്ടറി കെ.പി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
എം.കെ.ജിനദേവ്,സി.കെ.ഷാജിമോഹൻ,എസ്.ശരത്,ടി.എച്ച്.സലാം,മധുവാവക്കാട്,സി.ഡി.ശങ്കർ,സജികുര്യാക്കോസ്,എൻ.പി.വിമൽ,ജയിംസ്ചിങ്കുതറ,എം.കെ.ജയപാൽ,സി.ആർ.സന്തോഷ്,ഉഷാസദാനന്ദൻ,കെ.എസ്.അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.
പദയാത്ര 6ന് ചേർത്തലബ്ലോക്കിൽ പര്യടനം നടത്തും.രാവിലെ എട്ടിനു മുഹമ്മയിൽ ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ചേർത്തല ദേവീക്ഷേത്രത്തിനു സമീപം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.സി.കെ.ഷാജി മോഹൻ അദ്ധ്യക്ഷനാകും.