ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനതാദൾ (യു.ഡി.എഫ്) നടത്തിയ സായാഹ്ന ധർണ സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മേടയിൽ അനിൽകുമാർ, ജില്ലാ പ്രസിഡന്റ് സുരേഷ് ഹരിപ്പാട്, സെക്രട്ടറി തട്ടാരമ്പലം ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.