ആലപ്പുഴ:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊടി-കൊടിമര-ദീപശിഖാ റാലികൾ ഇന്ന് വൈകിട്ട് 5.30 ന് വൈ.എം.സി.എ ജംഗ്ഷനിൽ സംഗമിക്കും.വൈകിട്ട് 6 ന് പൊതസമ്മേളന നഗരിയായ ഇ.എം.എസ്.സ്റ്റേഡിയത്തിൽ സ്വാഗതസംഘം ചെയർമാൻ ആർ.നാസർ പതാക ഉയർത്തും.
രാവിലെ 9 ന് കളർകോട് അഞ്ജലി ആഡിറ്റോറിയത്തിൽ സംസ്ഥാന കൗൺസിൽ തുടങ്ങും.പ്രസിഡന്റ് കെ.ജെ.ഹരികുമാർ അദ്ധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി കെ.സി ഹരികൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.