ആലപ്പുഴ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചെന്നാരോപിച്ച് സി.പി.എം നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. നഗരചത്വരത്തിൽ നിന്നാരംഭിച്ച മാർച്ച് ജില്ലാ സെക്രട്ടറി ആർ.നാസർ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇതുവരെയുള്ള ബഡ്ജറ്റിൽ കേന്ദ്രം കേരളത്തോട് അവഗണനയാണ് കാണിച്ചിരുന്നതെങ്കിൽ, ഇക്കുറി പകപോക്കലാണ് നടത്തിയിരിക്കുന്നതെന്ന് നാസർ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി.ചിത്തരഞ്ജൻ സ്വാഗതം പറഞ്ഞു