പൂച്ചാക്കൽ : അരൂക്കുറ്റി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. 10 ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാത്രി 8 ന് നൃത്തനൃത്യങ്ങൾ, 9 ന് ഗാനമേള.9 ന് വൈകിട്ട് 3ന്, അഭിഷേക കാവടി, പൂത്താല കാവടി വരവ്, 8 ന് ദേവസംഗീത ലഹരി, 10 ന് പള്ളിവേട്ട .10 ന് ഉച്ചക്ക് 2 ന് ആറാട്ട് പുറപ്പാട്, 5 ന് പകൽപ്പൂരം ചടങ്ങുകൾക്ക് മേൽശാന്തി ശെൽവരാജ് ശാന്തി കാർമികത്വം വഹിക്കും. ജിഷ്ണുദാസ് ,ഷിബു വ്യാസൻ ,ജയചന്ദ്രൻ എന്നിവർ ഉത്സവത്തിന് നേതൃത്വം നൽകും.