ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കലവൂർ 329 ശാഖാ യോഗം വക സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ വേൽ കുത്ത് ഭക്തജനസംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിച്ചു. കേരള വനിതാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൃദുല ഗിരീഷ്, സംസ്ഥാന സ്‌കൂൾ പ്രവൃത്തി പരിചയ മേളയിൽ ഫൈൻ ലീവ് നിർമ്മാണത്തിൽ എ ഗ്രേഡ് ലഭിച്ച വൃന്ദാ സുഭാഷ്, മൈക്രോബയോളജി ബിരുദത്തിൽ കേരള യൂണിവേഴ്‌സിറ്റിയിൽ രണ്ടാം റാങ്ക് നേടിയ അഞ്ജന സുരേഷ്, കേരള വനിത വിഭാഗം സബ് ജൂനിയർ സ്‌കൂൾ ഫുട്‌ബാൾ ടീമംഗം സീതാലക്ഷ്മി, വനിതാ വിഭാഗം ഫുട്‌ബാൾ ജൂനിയർ സ്‌കൂൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്.ഗൗരി എന്നിവരെയാണ് എസ്.എൻ.ഡി.പി. യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ആദരിച്ചത്.