ആലപ്പുഴ: ആൾ ഇന്ത്യ ലായേഴ്സ് യൂണിയൻ അഭിഭാഷകർക്കായി സംഘടിപ്പിക്കുന്ന പ്രഥമ സംസ്ഥാന വനിതാ കൺവൻഷൻ നാളെ ആലപ്പുഴയിൽ നടക്കുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. എസ്.സീമ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് പൾമിറ മിൽഫോർഡ് ഹോട്ടലിൽ മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി പ്രഭാ ശ്രീദേവൻ ഉദ്ഘാടനം ചെയ്യും. ലായേഴ്സ് യൂണിയൻ വനിതാ സബ് കമ്മിറ്റി സംസ്ഥാന ചെയർപേഴ്സൺ അഡ്വ. ഐഷാ പോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി.സുധാകരൻ മുഖ്യാതിഥിയാകും. അഡ്വക്കറ്റ് ജനറൽ സി.പി.സുധാകര പ്രസാദ്, ചംമ്കിരാജ്, അഡ്വ. എ.എം.ആരിഫ് എം.പി, അഡ്വ. യു.പ്രതിഭ എം.എൽ.എ, സി.എസ്.സുജാത എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ അഭിഭാഷകരായ ചെറിയാൻ കുരുവിള, ലജിത ഡിക്രൂസ്, സഫിയ ഹാരിസ്, സജിത എന്നിവർ പങ്കെടുത്തു.