വള്ളികുന്നം : എസ്.എൻ.ഡി.പി യോഗം 4515 ാം നമ്പർ കാരാഴ്മ ശതാബ്ദി സ്മാരക ശാഖയിൽ 13 മുതൽ 16 വരെ സ്വാമി സച്ചിതാനന്ദയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യ പ്രബോധനത്തിന്റെയും ധ്യാനത്തിന്റെയും പീതാംബര ദീക്ഷ നൽകുന്ന ചടങ്ങ് നടന്നു ബി സത്യപാൽ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ ഗോപി ആദ്യ ദീക്ഷ സ്വീകരിച്ചു. ദയകുമാർ ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ശർമ്മ, വിദ്യാധരൻ, ആനന്ദൻ, ടി ഡി വിജയൻ, കെ പി ചന്ദ്രൻ, എസ്.എസ്.അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു. ശാന്തിമാരായ. ശിശുപാലൻ, കമലാസനൻ എന്നിവർ നേതൃത്വം നൽകി. ദിവാകരൻ പീതപതാക ഉയർത്തി.