കായംകുളം: മഹാകവി മുതുകുളം ശ്രീധർ സ്മാരക ട്രസ്റ്റിന്റെയും കലാവിലാസിനി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ മഹാകവി മുതുകുളം ശ്രീധറിന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു. കവി മുതുകുളം ഗംഗാധരൻ പിള്ള ഉദ്‌ഘാടനം നിർവഹിച്ചു. സാഹിത്യകാരൻ ചേപ്പാട് ഭാസ്കരൻ നായർ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി മുഖ്യ പ്രഭാഷണം നടത്തി. മികച്ച സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുള്ള 'യുവ പ്രതിഭ ' പുരസ്‌കാരം എൻ. രാജ്‌നാഥിനും മികച്ച സംസ്‌കൃത പ്രചാരകനുള്ള പുരസ്‌കാരം രഞ്ജിത്ത് കോയിലേത്തിനും സമ്മാനിച്ചു. തുടർന്ന് കലാമണ്ഡലം ജിഷ്ണു പ്രതാപ്, കലാമണ്ഡലം രവിശങ്കർ എന്നിവർ അവതരിപ്പിച്ച ചാക്യാർ കൂത്തും നടന്നു.