ചേർത്തല:എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിന് 2.79 കോടിരൂപ ബഡ്ജറ്റിന് അംഗീകാരം.പ്രസിഡന്റ് രവിപാലത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽക്കൂടിയ 61-ാമത് വാർഷിക പൊതുയോഗമാണ് ബഡ്ജറ്റിന് അംഗീകാരം നൽകിയത്.അടുക്കള മാലിന്യസംസ്‌ക്കരണത്തിനും അടുക്കളത്തോട്ടനിർമ്മാണത്തിനും ടാങ്കുമത്സ്യകൃഷി,സ്വദേശി ഉത്പന്നസംഭരണവും വിപണനവും,സുഗന്ധവിളസംരക്ഷണം,വിദേശ കയറ്റുമതി ലക്ഷ്യത്തിൽ കറിവേപ്പിലകൃഷി വ്യാപിപ്പിക്കുക, ഖാദിഉത്പന്ന പ്രചാരണവും വിപണനവും നടത്തുക,തൊഴിൽ കൂട്ടായ്മരൂപീകരണവും സ്വയംസഹായസംഘവായ്പകളും നൽകുക, ജൈവകീടനാശിനികളും ജൈവവളങ്ങളും ഉത്പാദിപ്പിക്കുവാൻ ബയോലാബ് സ്ഥാപിക്കുക,രാഷ്ട്ര ഭാഷാഹിന്ദി പ്രചാരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് യോഗം അംഗീകാരം നൽകി.ജനറൽസെക്രട്ടറി രമാരവീന്ദ്രമേനോൻ ബഡ്ജറ്റ് അവതരിപ്പിച്ചു.ട്രഷറർ പി. ശശി,കെ.ജി.ജഗദീശൻ,എ.എൻ.പുരം ശിവകുമാർ,ബി.ബാബുനാഥ്,എം.കെ.ഹരിലാൽ, പി.കെ.ചന്ദ്രമോഹൻ, ഷിബുകൈനകരി,കെ.കെ.ശശിധരൻ,എസ്. കൃഷ്ണൻകുട്ടി,മുഹമ്മദ് കുഞ്ഞുമേത്തർ, ആലപ്പിഋഷികേശ് എന്നിവർ സംസാരിച്ചു. രമാരവീന്ദ്രമേനോൻ സ്വാഗതവും ആർ.ഡി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.