ആലപ്പുഴ: സി.പി.എെ ആലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ടി.വി.തോമസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് വൈകിട്ട് 5 ന് വൈ.എം.സി.എ ഹാളിൽ നിർവഹിക്കും. നിർദ്ധനരായ രേഗികൾക്കുള്ള സാന്ത്വന ചികിത്സാ ഉപകരണങ്ങൾ എ.എെ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ വിതരണം ചെയ്യും. ചാരിറ്റബിൾ പ്രവർത്തനങ്ങൾ മാതൃകാപരമായി നടത്തുന്ന സന്നദ്ധ സംഘടനകളെ മന്ത്രി പി.തിലോത്തമൻ ആദരിക്കും. ഡോ.കുര്യൻ വർഗീസ് അദ്ധ്യക്ഷത വഹിക്കും.