മാവേലിക്കര: സി.പി.എം തെക്കേക്കര ലോക്കൽ സെക്രട്ടറി, മാവേലിക്കര ഏരിയ സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, കേരള കർഷക തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ്, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ മാവേലിക്കര താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഡി.സോമനാഥന്റെ ഒൻപതാം ചരമവാർഷികാചരണം ഇന്ന് തെക്കേക്കരയിൽ നടക്കും. വൈകിട്ട് 4.30ന് പല്ലാരിമംഗലം ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്ക്.സി തോമസ് ഉദ്ഘാടനം ചെയ്യും.