ഹരിപ്പാട്: തിരുവിതാംകൂറിൽ 19ാം നൂറ്റാണ്ടിൽ ജാതി വ്യവസ്ഥക്കെതിരെയുള്ള പോരാട്ടത്തിനിടെ രക്തസാക്ഷിത്വം വരിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വെങ്കല പ്രതിമ അദ്ദേഹം ഒന്നര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രാങ്കണത്തിൽ 9ന് അനാച്ഛാദനം ചെയ്യും. മംഗലത്തെ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രതിമയുടെ അനാച്ഛാദനം വൈകിട്ട് 6ന് ശിവഗിരി മഠത്തിലെ സ്വാമി അസ്പർശാനന്ദ നിർവ്വഹിക്കും. പൊതുസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. കേരള കയർ കോർപ്പറേഷൻ ചെയർമാൻ ടി. കെ ദേവകുമാർ, എസ്. എൻ. ഡി. പി യോഗം ചേപ്പാട് യുണിയൻ പ്രസിഡന്റ് എസ്. സലികുമാർ, സ്മാരക സമിതി ചെയർമാൻ കെ. രാമചന്ദ്രൻ , സമിതി ഭാരവാഹികളായ ഡി. ചന്ദ്രൻ, അഡ്വ വി. മോഹൻ ദാസ് ,പ്രൊഫ. സി.എം ലോഹിതൻ, എസ്. വിജയൻ ,ബി. വിപിൻ, കെ. പി രാജൻ, ഡോ. ബിജു ചന്ദ്രൻ ,എസ്. പി. എൽ സുരേഷ്, പി. പ്രമോദ് എന്നിവർ സംസാരിക്കും.