മാവേലിക്കര : പോനകം അൻപൊലി മഹോത്സവ ട്രസ്റ്റ് ചെട്ടികുളങ്ങര, മുള്ളിക്കുളങ്ങര ഭഗവതിമാർക്കായി നടത്തുന്ന അൻപൊലിയും പൊങ്കാലയും നാളെ നടക്കും. രാവിലെ 5.30ന് ഗണപതിഹോമം, ഭദ്രദീപ പ്രതിഷ്ഠ. 6ന് പൊങ്കാല. ചെട്ടികുളങ്ങര ദേവീക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 8 മുതൽ ഭാഗവത പാരായണം. രാത്രി 7ന് സേവ, 8.30ന് നൃത്തനൃത്ത്യങ്ങൾ. 9ന് അൻപ്-2020 ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവ്വഹിക്കും. 11.30ന് നാടകം. വെളുപ്പിന് 4ന് അൻപൊലി വരവ്, 5ന് അൻപൊലി.